മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തയ്യാറായില്ല; മമ്മൂട്ടിയെ കുറിച്ച് ലാല്‍ ജോസ്

മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തയ്യാറായില്ല; മമ്മൂട്ടിയെ കുറിച്ച് ലാല്‍ ജോസ്

മമ്മൂട്ടിയുമായി താന്‍ ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ലാല്‍ ജോസ്. ‘ഒരു മറവത്തൂര്‍ കനവ്’ ചെയ്തപ്പോള്‍ മമ്മുക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ടതായിരുന്നു.

മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം അതിന് തയ്യാറായില്ല.

മറ്റ് സിനിമകളെ അത് ബാധിക്കുമെന്ന് പറഞ്ഞ് മമ്മുക്ക അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഞാന്‍ മുടി വെട്ടുന്ന പ്രശ്‌നമേയില്ലെന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നടപ്പില്ല മമ്മുക്ക എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ’ പക്ഷേ മുടി വെട്ടില്ലെന്ന് പറഞ്ഞ മമ്മുക്ക അടുത്ത ദിവസം പറ്റയടിച്ചു കൊണ്ട് എനിക്ക് മുന്നിലെത്തിയിട്ട് പറഞ്ഞു നിനക്ക് സമാധനമായല്ലോ എന്ന്’ – ലാല്‍ ജോസ് പറയുന്നു

1998- ലാണ് ‘ഒരു മറവത്തൂര്‍ കനവ് പുറത്തിറങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*