വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

ചന്ദ്രയാന്‍ 2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തില്‍ സ്ഥാനം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു. അതേസമയം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായിട്ടില്ലെന്നാണ് വിവരം.

രാജ്യം ഏറെ പ്രതീക്ഷവെച്ച ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിലാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ സമീപം വരെ വിക്രം ലാന്‍ഡറില്‍നിന്നു സിഗ്‌നലുകള്‍ ലഭിച്ചെങ്കിലും പിന്നീട് ബന്ധം നഷ്ടമാകുകയായിരുന്നു.

ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment