വീട്ടിനുള്ളില്‍ സൂക്ഷിച്ച 157 കുപ്പി മദ്യം പിടികൂടി: സംഭവം മട്ടന്നൂരില്‍

വീട്ടിനുള്ളില്‍ സൂക്ഷിച്ച 157 കുപ്പി മദ്യം പിടികൂടി: സംഭവം മട്ടന്നൂരില്‍

മട്ടന്നൂരില്‍ വീട്ടിനുള്ളിലും പറമ്പിലുമായി സൂക്ഷിച്ച വന്‍ മദ്യശേഖരം പിടികൂടി. 157 കുപ്പി മാഹി മദ്യമാണ് മട്ടന്നൂര്‍ എക്സൈസും പോലിസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ചാവശ്ശേരി പറമ്പ് മേഖലയില്‍ പരിശോധന നടത്തിയത്.

കൃഷ്ണന്‍, സുനില്‍ എന്നിവര്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇവരെ പിടികൂടാനായില്ല. 375, 180 മില്ലികളുടെ മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്. മദ്യ കുപ്പികള്‍ ചാക്കില്‍ നിറച്ച് അടുക്കള ഭാഗത്തിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൂടിവച്ച നിലയിലായിരുന്നു കണ്ടെടുത്തത്.

പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്തു. മാഹിയില്‍ നിന്നു കൊണ്ടുവരുന്ന മദ്യം ചാവശ്ശേരി പറമ്പ് മേഖലയില്‍ വില്‍പന നടത്തുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നതിനാല്‍ പ്രദേശം എക്സൈസിന്റെയും പോലിസിന്റെയും നിരീക്ഷണത്തിലായിരുന്നു.

പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ പി പ്രമോദ്, കെ വി സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ വി ബെന്‍ഹര്‍, കെ ബിനേഷ്, സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ പി വിനോദ്, അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment