ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; പങ്കുണ്ടെന്ന് സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ്; പങ്കുണ്ടെന്ന് സംശയിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു
കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറില്‍ നടന്ന വെടിവയ്പ് കേസ് പുതിയ വഴിത്തിരിവിൽ. കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കും ഈ സംഭവത്തില്‍ പങ്കുണ്ടെന്നാണ്
ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന.
സംഭവത്തിന് ദിവങ്ങള്‍ക്ക് മുന്നേ വെടിവയ്പ്പുണ്ടാകുമെന്ന് തന്നെ ഒരു എസ്ഐ അറിയിച്ചെന്ന് നടി ലീന ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ആരോപണ വിധേയനായ എസ്ഐയെ ചോദ്യം ചെയ്തു.
കഴിഞ്ഞ വര്ഷം ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിലുള്ള നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ അജ്ഞാതര്‍ വെടിവെച്ചത്.
ഇതിനു പിന്നില്‍ രവി പൂജാരിയുടെ സംഘമാണെന്ന് തെളിയിക്കുന്ന ചില തെളിവുകള്‍ സംഭവ സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രവി പൂജാരി രംഗത്ത് എത്തിയത്.
അതേസമയം, മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ ഇന്ന് സമര്‍പ്പിച്ചു.
25 കോടി രൂപ നടി ലീന മരിയ പോളിനോട് രവി പൂജാരി ആവശ്യപ്പെട്ടത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ എത്തി വെടിവെച്ച രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനോ കണ്ടെത്താനോ പൊലീസിനായിട്ടില്ല.
Leave a Reply