തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാം

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാം. അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് നല്‍കിയ നിയമോപദേശം അനുസരിച്ചാണ് തീരുമാനം. കര്‍ശന ഉപാധികള്‍ പാലിച്ച് വേണം ആനയെ പൂരവിളംബരത്തിന് എഴുന്നള്ളിക്കേണ്ടതെന്നും നിയമോപദേശത്തില്‍ പറയുന്നു.

ആനയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് നിശ്ചിത അകലത്തില്‍ നിര്‍ത്തണം, പ്രകോപനമില്ലാതെ നോക്കണം, കൂടാതെ എഴുന്നള്ളിപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ആനയുടമ ഏറ്റെടുക്കണം എന്നിവയെല്ലാം നിര്‍ദേശത്തില്‍ പറയുന്നു.

നിയമോപദേശം അനുകൂലമായതോടെ സുരക്ഷാ സംവിധാനം ഒരുക്കി ചടങ്ങുകള്‍ നടത്താനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സംബന്ധിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment