നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്‍റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്
നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാലിന്‍റെ നോട്ടീസ്; നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്
തിരുവനന്തപുരം: നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സംസ്ഥാന ഖാദി ബോര്‍ഡിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
50 കോടി രൂപയാണ് നഷ്ട്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ട്ടം ഉണ്ടാക്കുമെന്ന് കാണിച്ച് സ്വകാര്യ തുണിക്കടയുടെ പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് സ്വകാര്യ തുണിക്കടയുടെ പരസ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്.
അതേസമയം പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചെന്ന് കാട്ടിയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഖാദി ബോര്‍ഡ് പരസ്യമായി മാപ്പ് പറയുകയോ, ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണമെന്നാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് ചെയ്യാത്ത പക്ഷം 50 കോടി രൂപ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മോഹന്‍ലാലിന്‍റെ നോട്ടീസ് കിട്ടിയെന്നും കോടി 50 രൂപ നല്‍കാന്‍ ബോര്‍ഡിന് പ്രാപ്തിയില്ലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഖടോ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ് അറിയിച്ചു.
Leave a Reply