അത്ഭുത ​ഗുണങ്ങളുള്ള ചെറുനാരങ്ങ; സൗന്ദര്യമേകാനും ഉത്തമം

അത്ഭുത ​ഗുണങ്ങളുള്ള ചെറുനാരങ്ങ; സൗന്ദര്യമേകാനും ഉത്തമം

ചെറുനാരങ്ങയുടെ ​ഗുണങ്ങൾ നമുക്കെല്ലാം അറിയാവുന്നതാണ് , സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. അച്ചാറിടാനും പാനീയമാക്കാനും മാത്രമല്ല സൗന്ദ‌ര്യ സംരക്ഷണത്തിനും ചെറുനാരങ്ങ ഉത്തമമാണ്. ചെറുനാരങ്ങ ഒരു സൗന്ദ‌ര്യ കലവറയാണെന്ന കാര്യം എത്രപേർക്കറിയാം? സുന്ദ‌രിമാർ പലപ്പോഴും തിരിച്ചറിയാത്ത ഈ കലവറയുടെ ഗുണങ്ങ‌ൾ ഏറെയാണ്.

മുഖത്ത് മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തിൽ രണ്ടു പ്രാവശ്യം ഇതാവർത്തിക്കുന്നത് ഉത്തമമാണ്.

കൂടാതെ മുട്ടയുടെ വേർതിരിച്ചെടുത്ത വെള്ളയിൽ രണ്ട് സ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവർത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും.

വെള്ളക്കടലയുടെ പൊടി ഒരു പാത്രത്തിൽ എടുത്ത് അതിൽ കുറച്ച് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് കുഴമ്പ് രൂപത്തിൽ ആക്കുക. ഇത് മുഖക്കുരു ഉള്ളിടത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.ചെറുനാരങ്ങയുടെ നീര്, തക്കാ‌ളിനീര് ഇവ സമാസമം ചേർത്ത് കറുത്ത പാടുകളിൽ തേക്കുക. ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയുക. പാടുകൾ പമ്പ കടക്കും.


ചെറു നാരങ്ങാനീര് പാലിന്റെ പാടയിൽ ചേർത്ത് മഞ്ഞ‌ൾ മിക്സ് ചെയ്ത് കറുത്തപാടുകളിൽ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകൾ ഇല്ലാതാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*