മൊട്ടയടിച്ച് ഹിമാലയന്‍ യാത്ര: വെളിപ്പെടുത്തലുമായി നടി ലെന

മൊട്ടയടിച്ച് ഹിമാലയന്‍ യാത്ര: വെളിപ്പെടുത്തലുമായി നടി ലെന

20 വര്‍ഷത്തോളമായി സിനിമയില്‍ സജീവമായി തുടരുന്ന നടിയാണ് ലെന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ലെനയ്ക്കായിട്ടുണ്ട്.

സിനിമ പോലെതന്നെ യാത്രകളെയും ഒരുപാട് സ്നേഹിക്കുന്ന ആളാണ് ലെന. യാത്രകളെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ വെളിപ്പെടുത്താറുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ലെന നടത്തിയ ഹിമാലയന്‍ യാത്രയുടെ വിശേഷങ്ങള്‍ ജമേഷ് ഷോ യിലൂടെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി തൊട്ടാണ് ചെറിയൊരു ഇടവേളയെ കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് മൊട്ടയടിച്ച് ഹിമാലയത്തില്‍ പോവുന്നത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല ആ യാത്ര.

എല്ലാ സ്വാതന്ത്ര്യത്തിന്റെയും മുകളിലുള്ള ഒരു സ്വാതന്ത്ര്യം. ശരിക്കും ആകാശമല്ല ഒന്നിന്റെയും അതിര്. അതിന് മുകളിലും ആകാശമുണ്ട്. അതുവരെ വിമാനത്തില്‍ കയറാത്ത ഒരു തരം അനുഭവമായിരുന്നു അന്ന്. നേപ്പാളില്‍ ഒന്ന് പോകണം എന്നായിരുന്നു ആദ്യത്തെ ചിന്ത.

മേക്ക് മൈ ട്രിപ്പ് എടുത്തു. കാഠ്മണ്ഡു ടിക്കറ്റെടുത്തു. മറ്റൊരു പ്ലാനുമുണ്ടായിരുന്നില്ല. പോകുമ്പോള്‍ തിരിച്ച് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. തിരിച്ച് വരില്ലെന്നായിരുന്നു അപ്പോള്‍ തോന്നിയത്. തല മൊട്ടയടിച്ചിരിക്കുന്നതിനാല്‍ ആരും കണ്ടാല്‍ തിരിച്ചറിയുകയുമില്ല. ലെന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply