ബാഗിലൊളിപ്പിച്ച് പുലിക്കുട്ടിയെ കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ബാഗിലൊളിപ്പിച്ച് പുലിക്കുട്ടിയെ കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ഒരുമാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെ പിടികൂടി. ബാങ്കോക്കില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തില്‍ എത്തിയ ഇയാള്‍ അനധികൃതമായി പുലിക്കുട്ടിയെ കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലാകുന്നത്.

ശനിയാഴ്ച രാവിലെയാണ് കാജ മൊയ്ദീന്‍ എന്ന തമിഴ്നാട് സ്വദേശി പുലിക്കുട്ടിയുമായി പിടിയിലായത്. ഇയാളെ വനംവകുപ്പിന് കൈമാറി

പരിശോധനയ്ക്കിടെ ശബ്ദം കേട്ട ഉദ്യോഗസ്ഥര്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ പുലിക്കുട്ടിയെ കണ്ടെത്തിയത്. അപ്പോള്‍ പുലിക്കുട്ടി അവശനിലയിലായിരുന്നു.

54 സെന്റീമീറ്റര്‍ നീളവും 1.1 കിലോ ഭാരവുമുള്ള പുലിക്കുട്ടിയെ തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ചെന്നൈയിലുള്ള അരിഗ്‌നര്‍ അണ്ണാ സുവോളജി പാര്‍ക്കിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply