ലെസ്ബിയൻ പ്രണയം; `ഹോളിവൂണ്ട്´ ചിത്രീകരണം പൂർത്തിയായി




ലെസ്ബിയൻ പ്രണയം; `ഹോളിവൂണ്ട്´ ചിത്രീകരണം പൂർത്തിയായി




സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് നിര്‍മ്മിച്ച് അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട് ‘ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയന്‍ ന്റെ ചിത്രീകരണം കൊല്ലത്തു പൂർത്തിയായി.. ലെസ്ബിയൻ പ്രണയമാണ് വിഷയം..

അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, അതിനു ലിംഗ വിത്യാസം ഇല്ല.

രണ്ട് മനസ്സുകളുടെ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ആവേശമാണ് അത് . ബാല്യം മുതല്‍ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മൂവി കടന്നുപോകുന്നു.

അത്തരം മുഹൂര്‍ത്തങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്.

ലെസ്ബിയന്‍ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂര്‍ത്തങ്ങളൊരുക്കല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും.

ജാനകി സുധീര്‍ , അമൃത, ബിനിപ്രേംരാജ്, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ ദീപ,മഞ്ജു, ദിവ്യശ്രീ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉണ്ണി മടവൂർന്റെ ചായാഗ്രഹണത്തിൽ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്റോണി റഫെൽ ആണ്.

സംവിധാനം- അശോക് ആര്‍ നാഥ്, നിര്‍മ്മാണം- സന്ദീപ് രചന- പോള്‍ വൈക്ലിഫ്, ഛായാഗ്രഹണം- ഉണ്ണി മടവൂര്‍, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, പശ്ചാത്തലസംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്‍,

കല- അഭിലാഷ് നെടുങ്കണ്ടം, ചമയം- ലാല്‍ കരമന, കോസ്റ്റ്യൂംസ്- അബ്ദുള്‍ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ പ്രഭാകര്‍, എഫക്ട്‌സ്- ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്- ശങ്കര്‍ദാസ്, സ്റ്റില്‍സ്- വിജയ് ലിയോ, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍. അഭിനേതാക്കൾ… ജാനകി, അമൃത, ബിനിപ്രേംരാജ്, സാബു, ദീപ, ദിവ്യശ്രീ, മഞ്ജു.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*