രേഖകള്‍ ആവശ്യപ്പെടാതെ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി
രേഖകള്‍ ആവശ്യപ്പെടാതെ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി
കര്‍ണ്ണാടക : രാജ്യത്തെ നടുക്കിയ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ ഐ സി.
രേഖകള്‍ ഒന്നും ആവശ്യപ്പെടാതെയാണ് എല്‍ ഐ സി തുക കൈമാറിയത്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ മാണ്ട്യയിലെ ജവാന്‍ എച്ച് ഗുരുവിന്‍റെ കുടുംബത്തിനാണ് എല്‍ ഐ സി തുക കൈമാറിയത്.
എച്ച് ഗുരു മരണപ്പെട്ട വിവരം സ്ഥിരീകരിച്ച ഉടന്‍ തന്നെ എല്‍ ഐ സി 3,82,199 ഗുരുവിന്‍റെ നോമിനിയുടെ അക്കൗണ്ടിലേക്ക് മാറ്റി. മരണ സര്‍ട്ടിഫിക്കറ്റോ തിരിച്ചറിയല്‍ രേഖകളോ എല്‍ ഐ സി ആവശ്യപ്പെട്ടില്ലെന്ന് കര്‍ണ്ണാടകത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവരം സ്ഥിരീകരിച്ചു 48 മണിക്കൂര്‍ തികയും മുന്‍പാണ് എല്‍ ഐ സി മാതൃകാപരമായ കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളുടെ പ്രശംസയും നേടി.
എട്ടു വര്ഷം മുന്‍പാണ് എച്ച് ഗുരു സി ആര്‍ പി എഫില്‍ ചേര്‍ന്നത്. സാധാരണ കുടുംബത്തിന്‍റെ ആശ്രയമായിരുന്നു. കൂലിപണിയെടുക്കുന്ന അനുജനും അമ്മയും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ആറു മാസം മുന്‍പാണ് ഇദേഹത്തിന്റെ വിവാഹം കഴിഞ്ഞത്.
Leave a Reply