കഥ പറയും ചുണ്ടുകൾ

ചുണ്ടിൽ വിരിയുന്ന ഭാവങ്ങളെ മനസിലാക്കാം, നമ്മുടെ മുഖഭാവമാണ് മനസ്സിന്റെ പ്രതിഫലനം. കണ്ണുകളുടെ പുരികത്തിന്റെ ചുണ്ടിന്റെ എന്നിവയുടെയൊക്കെ ചലനങ്ങളും ഭാവമാറ്റങ്ങളും നമ്മുടെ മനസ്സിന്റെ വികാരവിചാരങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും.

നിങ്ങൾക്ക് അറിയാമോ നമ്മുടെ വിചാരവികാരങ്ങളെ പ്രകടമാക്കുന്നതില്‍ കണ്ണുകളേക്കാള്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ്. ചുണ്ടുകള്‍ക്കുള്ളത്. മുഖത്തുവിരിയുന്ന എല്ലാ ഭാവപ്രകടനങ്ങളും പങ്കുവയ്ക്കാന്‍ ചുണ്ടുകള്‍പ്രത്യക്ഷമായോ പരോക്ഷമായോ സഹായകമാവുന്നുണ്ട്.

ഏറെനേരം ചുണ്ടുകള്‍ അമര്‍ത്തിവച്ചു വിദൂരതയിലേക്കു നോക്കിയുള്ള ഇരുപ്പ് ഗാഢമായ ചിന്തയുടെ ലക്ഷണമായേക്കാം. അതേ ഇരിപ്പുതന്നെ ചെറുതായി തലയാട്ടിക്കൊണ്ടോ തലവശങ്ങ ളിലേക്കു ചലിപ്പിക്കുകൊണ്ടോ ആണങ്കില്‍ അത് യഥാക്രമം അംഗീകാരത്തിന്റെയോ വിയോജിപ്പിന്റെയോ അളന്നുമുറിച്ച പ്രകടമനമായേക്കാം.

എന്നാൽ സാമാന്യത്തിലധികം ശക്തമായി അമര്‍ത്തിവച്ച ചുണ്ടുകള്‍ നിശ്ചയദാര്‍ഢ്യത്തിന്റെയോ മാനസികമായ സ്വയം പ്രതിരോധത്തിന്റെയോ സൂചനയാകാം. പതിവായി ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്വഭാവമുള്ളവര്‍ മിതഭാഷികളായിരിക്കും. പക്ഷേ, അവര്‍ വല്ലപ്പോഴും പറയുന്ന വാക്കുകള്‍ അര്‍ഥഗര്‍ഭങ്ങളായിരിക്കും. വാതോരാതെ സംസാരിക്കുന്നവരെ അവരിഷ്ടപ്പെടുകയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*