ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മദ്യം പിടികൂടി

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മദ്യം പിടികൂടി

ദില്ലി: ഡല്‍ഹി എക്സൈസ് വകുപ്പ് നടത്തിയ റെയിഡില്‍ അനതികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി. ഡല്‍ഹി ദ്വാരകയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ നൈറ്റ് ക്ലബില്‍ നിന്നാണ് മദ്യം പിടികൂടിയത്.

കൂടാതെ നെബ് സരായിലെ എൻ‌ഐ‌വി ആർട്ട് കൾച്ചർ എന്നിവിടങ്ങളില്‍ നിന്നുമാണ് മുന്തിയ ഇനം മദ്യം പിടികൂടിയത്. മതിയായ ലൈസൻസില്ലാതെ മദ്യം വിൽക്കുകയും വിതരണം ചെയ്യുന്നു എന്ന വിവരത്തെ തുടര്‍ന്നാണ്‌ എക്സൈസ് വകുപ്പ് റെയിഡ് നടത്തിയത്. ഇവിടങ്ങളില്‍ നിന്നും 639 കുപ്പി മദ്യവും ബിയറും പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*