ലൈൻമാൻ ഷോക്കേറ്റു മരിച്ചു

ലൈൻമാൻ ഷോക്കേറ്റു മരിച്ചു
തൂണേരിയിൽ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. വൈദ്യുതി ലൈനിൽ അറ്റകുറ്റ പ്പണിക്കിടെയാണ് അപകടം.

തൂണേരി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ പുറമേരി വിലാതപുരം സ്വദേശി രയരോത്ത് താഴെക്കുനി ആർ.കെ രജീഷാണ് ( 40 ) മരിച്ചത് .

അറ്റകുറ്റപ്പണിക്കിടെ എൽടി ലൈൻ ശരീരത്തിലേക്ക് പൊട്ടിവീണതിനെ തുടർന്ന് ഷോക്കേൽക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ് . ഭാര്യ : അനുപമ . മക്കൾ : അഷ്വിൻ , ആൽവിൻ , സഹോദരങ്ങൾ : സുരേഷ് ബാബു ,രാജലക്ഷ്മി , പുഷ്പലത , സാവിത്രി , ജമുന , ജിഷ , ഷെജി .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*