സംസ്ഥാനം ലോഡ് ഷെഡ്ഡിങ്ങിലേക്ക്
കേരളത്തില്‍ കൃത്യമായി മഴ ലഭിക്കാത്തതുമൂലം ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയുണ്ടെന്ന് വൈദ്യുതി വകുപ്പ്. വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ കാര്യം കൂടുതല്‍ വഷളാകുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.
വൈദ്യുതിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ നാലാം തീയതി വൈദ്യുതി ബോര്‍ഡ് യോഗം ചേരും. ചെറിയ തോതില്‍ നിശ്ചിത ഇടവേളകളില്‍ വൈദ്യുതി നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നത്. അണക്കെട്ടുകളില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോ ദിവസത്തേയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ് ഷെഡ്ഡിങിന്റെ സാധ്യതകള്‍ വിലയിരുത്തുന്നമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മഴ കിട്ടിയാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കിട്ടാനുണ്ടെങ്കിലും ഇത് കൊണ്ടുവരാന്‍ ലൈനില്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ കൂടംകുളം- ഇടമണ്‍- കൊച്ചി ലൈന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും ഒരു സ്ഥലം കേസില്‍പ്പെട്ടതു മൂലം വൈകുകയാണ്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply