വാഹനങ്ങള്‍ ലേലത്തിന്




വാഹനങ്ങള്‍ ലേലത്തിന്

എറണാകുളം : എറണാകുളം എക്സൈസ്‌ ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ പിടിച്ചെടുത്തിട്ടുള്ളതും സര്‍ക്കാരിലേയ്ക്ക്‌
കണ്ടുകെട്ടിയിട്ടുള്ളവാഹനങ്ങള്‍ ലേലത്തിന്.

ഇരുചക്രവാഹനങ്ങൾ-7, ഓട്ടോറിക്ഷ-4, ടാറ്റ എയ്സ്-1 എന്നീ വാഹനങ്ങളും, എന്‍.ഡി.പി. എസ്‌. കേസില്‍ ഉള്‍പ്പെട്ട ഇരുചക്ര വാഹനങ്ങള്‍-23, കാര്‍-1 എന്നീ വാഹനങ്ങളും

എറണാകുളം എക്‌സൈസ്‌ ഡെപ്യുട്ടി കമ്മീഷണര്‍ നിലവിലുള്ള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ജൂൺ നാലിന് രാവിലെ 11 മണിക്ക്‌ നിലവിലുള്ള കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌, മാമല എക്സൈസ്‌ റെയിഞ്ച്‌ ഓഫീസില്‍ വച്ച്‌ (ഫോൺ-0484-2786848) പരസ്യമായി ലേലം ചെയ്ത്‌ വിൽക്കുന്നതാണ്‌.

ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ്‌ എക്സൈസ്‌ ഓഫീസുകളില്‍ നിന്നോ ലഭിക്കും . വാഹനങ്ങൾ നേരില്‍ പരിശോധി ക്കണമെന്ന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*