ലോഡ്ജുകളില്‍ റെയ്ഡ്: പിടിയിലായവരില്‍ കോളേജ് വിദ്യാര്‍ത്ഥികളും

ബരിപാഡ : ബാരിപാഡ ടൗണില്‍ വെള്ളിയാഴ്ച രാത്രി മൂന്ന് ലോഡ്ജുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന 30 യുവാക്കളും പെണ്‍കുട്ടികളും പിടിയിലായി.

യുവാക്കളെ വാനില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിടിയിലായവരില്‍ ചിലര്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.

പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ബരിപാഡ എസ്ഡിപിഒ കെ കെ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ രൂപീകരിക്കുകയും മൂന്ന് ഹോട്ടലുകളും ഒരേസമയം റെയ്ഡ് നടത്തുകയുമായിരുന്നു.

ഒരു കോളേജ് പെണ്‍കുട്ടിയെ കാണാതായ കേസ് അന്വേഷിക്കുന്നതിനിടെയാണ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചത്. ബാഗുലി മാര്‍ക്കറ്റിലെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടി ഒരു യുവാവുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഹോട്ടലിലെ ഒരു ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നാണ് ലൈംഗിക റാക്കറ്റിനെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*