ബൂത്തുകളുടെ പേരെഴുതിയ നോട്ട് കെട്ടുകള്‍ കണ്ടെടുത്തു; വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ബൂത്തുകളുടെ പേരെഴുതിയ നോട്ട് കെട്ടുകള്‍ കണ്ടെടുത്തു; വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

ചെന്നൈ: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത കോടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്‌. തിരഞ്ഞെടുപ്പില്‍ വോട്ടർമാരെ സ്വാധീനിക്കാൻ പണം ഉപയോഗിക്കുന്നു എന്ന് കാണിച്ച് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥിയായ കതിർ ആനന്ദിന്‍റെ വസതിയിലും ഓഫീസിൽ നിന്നുമായി കണക്കിൽപ്പെടാത്ത 22 കോടിയോളം രൂപ നേരത്തെ കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പാണ് റെയിഡില്‍ ഇത്രയും തുക പിടിച്ചെടുത്തത്. ഡിഎംകെയുടെ മുതിര്‍ന്ന നേതാവും ട്രഷററുമായ ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്.

ഡി എം കെ നേതാവായ ദുരൈമുരുകന്‍റെ ഉടമസ്ഥതയിലുള്ള സിമന്‍റ് ഗോ‍ഡൗണില്‍ നിന്ന് മാത്രം ചാക്കിലും വലിയ കടലാസ് പെട്ടികളിലുമായി സൂക്ഷിച്ചച്ചിരുന്ന 11.5 കോടി രൂപയുടെ നോട്ട് കെട്ടുകള്‍ കണ്ടെത്തിയിരുന്നു. നോട്ട് കെട്ടുകളുടെ മുകളില്‍ ബൂത്തുകളുടെ പേരെഴുതി വെച്ചിരുന്നതാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply