ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മതില്‍ ഇന്‍ഡോര്‍ ക്ലൈംബിങ് തുറന്നു

അബൂദബി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍ഡോര്‍ ക്ലൈംബിങ് മതില്‍ ‘ക്ലൈംബ് അബൂദബി’ തുറന്നു. റോക്ക് ക്ലൈംബിങ് പ്രേമികള്‍ക്കും വിദേശരാജ്യത്തു നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും യാസ് ദ്വീപിലെ യാസ് മാളിനും ഫെരാരി വേള്‍ഡിനും ഇടയിലെ ഈ പുതിയ കായിക സൗകര്യം സാഹസിക വിനോദത്തിനുള്ള പുതിയൊരു കേന്ദ്രമാവും. മതില്‍ 43 മീറ്റര്‍ (141 അടി) ഉയരമുള്ളതാണ്. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വിധമാണ്​ ഒരുക്കിയിരിക്കുന്നത്​. മതില്‍ കയറുന്നതിന് 100 ദിര്‍ഹവും സ്‌കൈ ഡൈവിങ്ങിന് 215 ദിര്‍ഹവുമാണ് നിരക്ക്. 367 ദശലക്ഷം ദിര്‍ഹമാണ്​ മുതല്‍മുടക്ക്​.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*