ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ ജങ്ഷനില്‍ റോഡ് സുരക്ഷാ നടപടികള്‍

തിരുവനന്തപുരം: ദേശീയപാത 66 ലെ ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍ ഉള്‍പ്പെടുന്ന അപകടസാധ്യതയുള്ള മേഖലകളില്‍ വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള റോഡ് സുരക്ഷാ അതോറിറ്റി (കെആര്‍എസ്‌എ) സ്വീകരിക്കുന്ന ഹ്രസ്വകാല നടപടികളുടെ ഭാഗമായി ഒരു കവലയുടെ ബൈ റോഡ് അടയ്ക്കാനൊരുങ്ങുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെന്നും ഹൈവേയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും ലോര്‍ഡ്‌സ് ഹോസ്പിറ്റല്‍ ദിശയില്‍ നിന്ന് ജംഗ്ഷനില്‍ ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന് അയച്ചു. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, സിറ്റി ട്രാഫിക് പോലീസ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്നിവരാണ് കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍. കൗണ്‍സില്‍ ഒരു ചര്‍ച്ച നടത്തുകയും അന്തിമതീരുമാനം കെആര്‍‌എസ്‌എയെ അറിയിക്കുകയും തുടര്‍ന്ന് പുതിയ നിയന്ത്രണം നടപ്പാക്കുകയും ചെയ്യും. യാത്രക്കാരുടെ അമിതവേഗതയാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നത്. ലോര്‍ഡ്‌സ് ഹോസ്പിറ്റലില്‍ നിന്ന് പോകുന്ന വാഹനങ്ങളും, ബൈറോഡില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും കൂട്ടിയിടിച്ചാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*