‘അതെന്റെ അമൂല്യ നിധിയാണ്’…അഭ്യര്‍ത്ഥനയുമായി ഷെയ്ന്‍ നിഗം

‘അതെന്റെ അമൂല്യ നിധിയാണ്’…അഭ്യര്‍ത്ഥനയുമായി ഷെയ്ന്‍ നിഗം



മലയാളത്തില്‍ മികച്ച സിനിമകള്‍ നല്‍കി പ്രേക്ഷക മനസില്‍ മിന്നും താരമായി മാറിയ യുവനടനാണ് ഷെയ്ന്‍ നിഗം. എന്നാല്‍ അഭിനയത്തില്‍ യാതൊരു തരത്തിലുള്ള കളങ്കവുമില്ലാതെ റിയലിസ്റ്റിക്കായി അഭിനയിച്ച് ജീവിക്കുകയാണ് താരം ചെയ്യുന്നത്.

യുവാക്കളുടെ ഹരമായ ഷെയ്ന്‍ ലാളിത്യത്തിന് ഉടമയാണ്. ഷെയ്ന്‍ നായകനായി ഒടുവില്‍ തിയേറ്ററിലെത്തിയ ഇഷ്‌ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഒരു അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം.

ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നാണ് നടന്റെ ആവശ്യം. ഒരു വാച്ചല്ലേ, അത് പോയാല്‍ സിനിമാ താരത്തിന് ഒരു വാച്ച് പകരം വാങ്ങാന്‍ കുറേ കാശില്ലേയെന്നൊക്കെ പലരും ചോദിക്കാം.

എന്നാല്‍ ആ ചോദ്യങ്ങള്‍ക്കൊക്കെ താരത്തിന്റെ മറുപടി ഇതാണ്. അതെന്റെ എല്ലാമെന്നാണ് ഷെയ്ന്റെ അഭിപ്രായം. വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്റെ കൈയില്‍ നിന്നു നഷ്ടമായത്.

ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edificeഎന്ന കമ്ബനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നല്‍കിയത്.

മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന വനിതയുടെ കവര്‍ ഷൂട്ടിനിടെ, എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്നിന്റെ വിശ്വാസം.

അബിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടര്‍ന്നാണ് വായനക്കാരുടെ സഹായം തേടി താരം രംഗത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply