രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുവരെ രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. കൂടാതെ 1100 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. പകുതിയോളം ലഹരി മരുന്നും പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്.

19.64 കോടിയുടെ ലഹരി മരുന്നാണ് കേരളത്തില്‍ നിന്നും പിടിച്ചെടുത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ആകെ ആറുകോടിയുടെ കള്ളപ്പണവും മൂന്നു കോടിയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും കണ്ടെത്തിയെന്നും കമ്മീഷന്‍ അറിയിച്ചു.

കണക്കില്‍പ്പെടാത്ത 500 കോടിയുടെ ആഭരണങ്ങളും രത്നങ്ങളും രാജ്യത്ത് ആകെ പിടിച്ചെടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്ത് നിന്നും 206 കോടിയുടെ മദ്യവും കേരളത്തില്‍ നിന്നും മൂന്ന് ലക്ഷത്തിന്റെ മദ്യവും പിടികൂടി.

187 കോടിയുടെ കള്ളപ്പണമാണ് തമിഴ് നാട്ടില്‍ നിന്നും പിടിച്ചെടുത്തത്. ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത് തമിഴ് നാട്ടില്‍ നിന്നാണ്. കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത് ഇന്നലെ വരെയുള്ള കണക്കുകളാണ്. ലക്ഷദ്വീപില്‍ നിന്നും ഒരു രൂപയുടെ കള്ളപ്പണം പിടികൂടിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment