ലോട്ടറി നികുതി 28%

ന്യൂഡല്‍ഹി: കേരളത്തിന്റെ എതിര്‍പ്പിനെ മറികടന്ന് ജിഎസ്ടി കൗണ്‍സില്‍ ലോട്ടറി ജിഎസ്ടി ഏകീകരിച്ചു. ഇതാദ്യമായി വോട്ടെടുപ്പിലൂടെയാണ് നികുതി ഏകീകരണ തീരുമാനമുണ്ടാകുന്നത്.

ഏകീകരിച്ച നികുതി നിരക്ക് അടുത്ത വര്‍ഷം മാര്‍ച്ച്‌ ഒന്ന് മുതല്‍ നിലവില്‍ വരും. കേരള സംസ്ഥാന ലോട്ടറിക്കും ഇടനിലക്കാര്‍ നടത്തുന്ന മറ്റ് സംസ്ഥാന ലോട്ടറിക്കുമാണ് നികുതി 28 ശതമാനമായി ഏകീകരിച്ചിരിക്കുന്നത്.

കേരള ലോട്ടറിക്ക് 12% ജിഎസ്ടി തുടരണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഇതുവരെ ലോട്ടറികള്‍ക്കു രണ്ടു നിരക്കുകളാണ് ഉണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറികള്‍ക്ക് 12 ശതമാനവും, ഇടനിലക്കാര്‍ നടത്തുന്ന സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവുമായിരുന്നു നിരക്ക്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് വോട്ടെടുപ്പിലൂടെ എല്ലാ ലോട്ടറികള്‍ക്കും 28 ശതമാനം നികുതിയാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, ഡല്‍ഹി, പുതുച്ചേരി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളും നിരക്ക് വര്‍ദ്ധനയെ എതിര്‍ത്തു. 17 സംസ്ഥാനങ്ങള്‍ നികുതി കൂട്ടുന്നതിന് അനുകൂലമായി വോട്ടു ചെയ്തു. പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

മിസോറം, സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ലോട്ടറികള്‍ക്ക് സംസ്ഥാന ലോട്ടറിക്കൊപ്പം മത്സരിക്കാനുള്ള അവസരം നല്‍കുന്നതാണ് തീരുമാനം.

ലോട്ടറിയില്‍നിന്നുള്ള ലാഭം കുറയുന്നത് കേരളത്തിന്റെ സമ്ബദ്ഘടനയ്ക്ക് വലിയ ഭാരമാകും. ഇടനിലക്കാര്‍ ജി.എസ്.ടി. കൗണ്‍സിലിനെ സമീപിച്ചതോടെയാണ് നിരക്ക് ഏകീകരണത്തിനുള്ള ചര്‍ച്ച തുടങ്ങിയത്.

കേരളത്തിന്റെ നേതൃത്വത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇതിനെ എതിര്‍ത്തത്.സംസ്ഥാന ലോട്ടറിക്ക്‌ ഇനി 16 ശതമാനം അധികനികുതി നല്‍കേണ്ടിവരും.

ഇതുവരെ മുഖവിലയും നികുതിയും ചേര്‍ന്ന വിലയാണ് ടിക്കറ്റിന് ഈടാക്കിയിരുന്നത്. 30 രൂപ, 50 രൂപ വിലയുള്ള ടിക്കറ്റുകളുടെമേല്‍ അധികനികുതി ഈടാക്കിയാല്‍ വിലകൂട്ടേണ്ടിവരു൦. ടിക്കറ്റുകളുടെ എണ്ണം കൂട്ടി വില്‍പ്പന വര്‍ദ്ധിപ്പിക്കും.

12 ശതമാനം നികുതി നിരക്കില്‍ ഇപ്പോള്‍ ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന ലാഭം പ്രതിവര്‍ഷം 1200കോടി രൂപയാണ്. നികുതി 28 ശതമാനമാകുമ്ബോള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടി വരുന്ന 14 ശതമാനം നികുതിവിഹിതം ലാഭത്തില്‍ നിന്നും കുറയും.

അതുകൊണ്ട്, സ്ഥാനത്തിന് ലഭിക്കുന്ന നികുതി 12ല്‍ നിന്ന് 14 ശതമാനം ആകുമെങ്കിലും സാമ്ബത്തികനേട്ടം ഉണ്ടാകില്ല. ടിക്കറ്റ് വില്‍പ്പനക്കാര്‍ ഏജന്‍റുമാര്‍ ട്രേഡ് യൂണിയനുകള്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ക്ക് ശേഷം ലോട്ടറി ഘടനയില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply