തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവല്ല: തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കവിത വിജയകുമാറാണ് മരിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ്‌ പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. അറുപത് ശതമാനം പൊള്ളലേറ്റ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഒരാഴ്ച മുൻപ് തിരുവല്ല ചിലങ്ക ജംഗ്ഷനിനിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയ പെണ്‍കുട്ടിയെയാണ് യുവാവ് നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

കേസില്‍ പെണ്‍കുട്ടിയെ ആക്രമിച്ച തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്.

തിരുവല്ല കുമ്പനാട് കടപ്ര സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായുള്ള വിവാഹ അഭ്യര്‍ത്ഥന വീട്ടുകാര്‍ നിരസിച്ചതാണ് അജിനെ പ്രകോപിപ്പിച്ചതും പെണ്‍കുട്ടിയെ തീകൊളുത്താന്‍ ഇടയാക്കിയത്.

അറുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിക്ക് പിന്നാലെ ബൈക്കിലെത്തിയ അജിന്‍ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment