കൗമാരകാലത്തെ ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ തുറന്നുപറഞ്ഞ് നിക്ക് ജൊനാസ്

കൗമാരകാലത്തെ ലൈംഗികതയെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ തുറന്നുപറഞ്ഞ് നിക്ക് ജൊനാസ്

ന്യൂയോര്‍ക്ക്: കൗമാരകാലത്തെ പ്രണയത്തയേും ലൈംഗികതയെയും കുറിച്ചുള്ള ധാരണകളെ പറ്റി തുറന്ന് പറയുകയാണ് അമേരിക്കന്‍ ഗായകനും പ്രിയങ്കയുടെ പങ്കാളിയുമായ നിക് ജോനാസ്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വെളിപ്പെടുത്തിയത്.

പതിനാറാം വയസിലെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കാലത്ത്, പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങള്‍ അക്കാലത്ത് നടന്നിരുന്നത് എന്ന് നിക് പറയുന്നു. അക്കാലത്ത് എനിക്കു പ്രണയമൊക്കെ തോന്നിയിരുന്നു. പക്ഷേ, ലൈംഗികതയുടെ പ്രാധാന്യം എന്താണെന്ന് ആ പ്രായത്തില്‍ അറിഞ്ഞിരുന്നില്ല.

പാശ്ചാത്യ സംസ്‌കാര പ്രകാരം പതിനാറു വയസ്സു മുതല്‍ തന്നെ മിക്കവരും പ്രണയത്തോടൊപ്പം ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. എന്നാല്‍, ഞങ്ങള്‍ മൂന്നു പേരും അങ്ങനെയായിരുന്നില്ല. ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപിടിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പതിനാറാം വയസ്സില്‍ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല.

അക്കാലത്ത് അത്തരം താത്പര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല. എന്നാല്‍ വലുതായപ്പോള്‍ പ്രണയവും ലൈംഗികതയും എന്താണെന്ന് അറിഞ്ഞതായും അതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നും നിക്ക് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment