തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യനാണ്: അയാള്‍ക്ക് പണ്ടേ അമ്പിളിയെ ഇഷ്ടമായിരുന്നു; മറുപടിയുമായി അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ രംഗത്ത്
തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യനാണ്: അയാള്‍ക്ക് പണ്ടേ അമ്പിളിയെ ഇഷ്ടമായിരുന്നു; മറുപടിയുമായി അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ രംഗത്ത്
കുറച്ചു ദിവസമായി ഏവരുടേയും ചര്‍ച്ചകളില്‍ നിറഞ്ഞ നില്‍ക്കുന്നതാണ് സീരിയല്‍ താരങ്ങളായ ആദിത്യന്റെയും അമ്പിളി ദേവിയുടെയും വിവാഹം.
ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്നും അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് കേക്ക് മുറിച്ചാഘോഷിച്ചതും എല്ലാം സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സീരിയല്‍ താരം ആദിത്യന്‍ രംഗത്തെത്തിയിരുന്നു.
ഞാന്‍ നാല് വിവാഹം കഴിച്ചെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഇതിനെല്ലാം പിന്നില്‍ സീരിയല്‍ രംഗത്തെ ഒരു നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെയുള്ള ചില വാര്‍ത്തകളും തെളിവുകളും എന്റെ കയ്യിലുണ്ടെന്ന് ആദിത്യന്‍ പറഞ്ഞു.
ഇനിയും ഇത്തരം കുപ്രചരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം പുറത്ത് വിടുമെന്നും ആദിത്യന്‍ പറഞ്ഞിരുന്നു. കൂടാതെ മകന്റെ ജന്മദിനം പോലും ഓര്‍ക്കാത്ത ലോവല്‍ തന്റെ വിവാഹത്തിന് കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ അമ്പിളിയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയായി അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവും പ്രശസ്ത ഛായഗ്രാഹകനുമായ എസ്. ലോവല്‍ രംഗത്തെത്തിയിരിക്കുന്നു. തന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് നടന്‍ ആദിത്യന്‍ ആണെന്ന് ലോവല്‍ പറയുന്നു.
അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി.
അതില്‍ അയാള്‍ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണെന്നും ലോയല്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രണയ വിവാഹമായിരുന്നു. ഇരു വീട്ടുകാരുടെയും അനുവാദത്തോടെയും ആശിര്‍വാദത്തോടെയും ആഘോഷപൂര്‍വം 2009 മാര്‍ച്ച് 27 നായിരുന്നു വിവാഹം നടന്നത്. എട്ടു വര്‍ഷം ഒന്നിച്ചു ജീവിച്ചു. എട്ടു മാസം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തി.
ആദിത്യനുമായുള്ള വിവാഹ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ‘ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്’ എന്ന് പറഞ്ഞു.
ഞാന്‍ ഫോണ്‍വെച്ച് അഞ്ച് മിനിറ്റു കഴിഞ്ഞപ്പോള്‍ ആദിത്യന്റെ സുഹൃത്ത് എന്നു പറഞ്ഞ് ഏതോ ഒരു ഗുണ്ട എന്നെ വിളിച്ച് മിണ്ടാതിരുന്നില്ലെങ്കില്‍ എന്നെ കൊന്നു കളയും എന്നു ഭീഷിണി മുഴക്കിയെന്നും ലോവല്‍ പറയുന്നു.
Leave a Reply