വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് കാമുകിക്കൊപ്പം കറക്കം: അവസാനം പ്രണയനാടകം പൊളിച്ചത് യാത്രയ്ക്കിടെ ഉണ്ടായ അപകടം

വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് കാമുകിക്കൊപ്പം കറക്കം: അവസാനം പ്രണയനാടകം പൊളിച്ചത് യാത്രയ്ക്കിടെ ഉണ്ടായ അപകടം

വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് കാമുകിക്കൊപ്പം ബൈക്കില്‍ കറങ്ങിയ യുവാവിന്റെ പ്രണയത്തിന് അന്ത്യം കുറിച്ചത് ബൈക്ക് അപകടം. ഇന്നലെ രാവിലെ തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളേജിന് സമീപമാണ്
28 വയസ്സുകാരനായ യുവാവും 24 കാരിയായ യുവതിയും അപകടത്തില്‍പെട്ടത്.

വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഒരു ആക്സിഡന്റിനെ തുടര്‍ന്നാണ് ഇരുവരിടേയും പ്രണയം അവസാനിച്ചത്. യാത്രയ്ക്കിടെ ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാ യിരുന്നു.

ഉടന്‍ തന്നെ പോലീസ് ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അതോടെ യുവാവിന്റെ പ്രണയ നാടകം പൊളിഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് യുവാവ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്.

ഇതോടെ യുവാവുമായുള്ള പ്രണയം അവസാനിപ്പിച്ചതായി യുവതി പറഞ്ഞു. വൈകിട്ട് അമ്മയും ബന്ധുക്കളും എത്തി കാലിന് പരിക്കേറ്റ യുവതിയെ നാട്ടിലേക്ക് കൊണ്ടു പോയി. യുവാവിന്റെ ബന്ധുക്കളും ആശുപത്രിയിലെത്തി.

മുട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഇയാളെയും നാട്ടിലേക്ക് കൊണ്ടു പോയി. കാലിന് സാരമായി പരുക്കേറ്റ യുവാവിനെ കളമശേരിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കമിതാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരും കാഞ്ഞാര്‍ സ്വദേശികളുമായ അമല്‍.പി.സുകുമാരന്‍, അബ്ദുല്‍ മനാഫ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ഇടിച്ചത്. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply