തോക്കുചൂണ്ടി നില്‍ക്കുന്ന സെല്‍ഫിയെടുത്ത ശേഷം കമിതാക്കള്‍ പരസ്പരം വെടിവച്ച് ആത്മഹത്യ ചെയ്തു

തോക്കുചൂണ്ടി നില്‍ക്കുന്ന സെല്‍ഫിയെടുത്തശേഷം കമിതാക്കള്‍ പരസ്പരം വെടിവച്ച് ആത്മഹത്യ ചെയ്തു

മദ്യലഹരിയില്‍ കമിതാക്കള്‍ പരസ്പരം വെടിവച്ച് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. അന്ജു സുതാറും ഷംകാര്‍ ചൗധരിയുമാണ് ആത്മഹത്യ ചെയ്തത്. രണ്ടുപേര്‍ക്കും 21 വയസ്സാണ്.

വിവാഹിതയായ യുവതി വിവാഹത്തിന് മുമ്പ് തന്നെ ഷംകാറുമായി സ്നേഹത്തിലായിരുന്നെന്നും പിരിയാനാകാത്ത വിധം സ്നേഹത്തിലായതുകൊണ്ടാണ് കടുംകൈ ചെയ്യുന്നതെന്ന് ഇവരുടെ മൊബൈലില്‍ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മരിക്കുന്നതിന് തൊട്ടുമുമ്പായി പരസ്പരം തോക്കുചൂണ്ടി നില്‍ക്കുന്ന സെല്‍ഫിയും ഇവരുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ മൃതദേഹം ആദ്യം കണ്ടെത്തിയ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും ഇവര്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് നാടന്‍ തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. എന്നൈാല്‍ ഇവര്‍ക്കെങ്ങിനെയാണ് തോക്ക് കിട്ടിയതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment