പാചകവാതക സിലിണ്ടറിന് വിലകുറച്ചു
ന്യൂഡൽഹി: പാചകവാതകത്തിന്റെ വില കുതിച്ചുയർന്നതിനെത്തുടർന്ന് സബ്സിഡിയുള്ള എൽപിജിയുടെ വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 1.46 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപയുമാണ് കുറച്ചത്.
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. 14.2 കിലോഗ്രാം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 493.53 രൂപയാണ് ഡല്‍ഹിയിലെ വില. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്.
രണ്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. സബ്സിഡിയുള്ള പാചകവാതക വില കുറച്ചു ഡിസംബർ 1-ന് 6.52 രൂപയും ജനുവരി ഒന്നിന് 5.91 രൂപയും കുറച്ചിരുന്നു. എന്നാല്‍ സബ്സിഡിയില്ലാത്ത പൊതു വിപണിയില്‍ വില്‍ക്കുന്ന പാചക വാതകത്തിന്റെ വിലയിലും കുറവ് വരുത്തി.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് 30 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതും രൂപയുടെ ഡോളർ വിനിമയ നിരക്ക് ശക്തിപ്പെട്ടതുമാണ് വില കുറയ്ക്കാന്‍ കാരണം. ഡൽഹിയിൽ 14.2 കിലോഗ്രാം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 659 രൂപയാണ് വില.
ഓരോ കുടുംബത്തിനും 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്സിഡിയായി നൽകുന്നത്. സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുറച്ചത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. ശരാശരി അന്താരാഷ്ട്ര ബെഞ്ച്മാർക്ക് എൽപിജി വിലയും വിദേശ വിനിമയ നിരക്കിലെ മാറ്റവും അനുസരിച്ചാണ് മാസംതോറും വിലയില്‍ മാറ്റം വരുന്നത്.
Leave a Reply