കോഴയാരോപണത്തിനു പിന്നില്‍ സിപിഎം; എം.കെ രാഘവന്‍

കോഴയാരോപണത്തിനു പിന്നില്‍ സിപിഎം; എം.കെ രാഘവന്‍

തനിക്കെതിരായി ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. തനിക്കെതിരായി പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്നും രാഘവന്‍ പറഞ്ഞു.

തന്റെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും, സമ്പാദ്യം എന്താണെന്നും ബാങ്ക് ബാലന്‍സ് എത്രയാണെന്നും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കവെ പത്രസമ്മേളനത്തില്‍ അദ്ദേഹം വിങ്ങിപ്പൊട്ടി.

തനിക്കെതിരായി പുറത്തുവന്ന വാര്‍ത്തയ്ക്കു പിന്നില്‍ സിപിഎമ്മാണ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ സിപിഎമ്മിന്റെ ഓണ്‍ലൈന്‍ വിഭാഗം അത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യക്തിഹത്യചെയ്യുന്നതാണെന്നുമാണ് രാഘവന്‍ പറഞ്ഞു.

വാര്‍ത്തയ്ക്ക് പിന്നില്‍ കോഴിക്കോട്ടെ സിപിഎമ്മും ചില മാഫിയാ സംഘവുമാണ് പ്രവര്‍ത്തിച്ചത്. സംഭവത്തിനായി പണം മുടക്കിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.

സൈബര്‍ മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ അടക്കമുള്ള കാര്യങ്ങളില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്കെതിരെ നിയമപരമായി നീങ്ങുമെന്നും എംകെ രാഘവന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*