ശാന്തിവനത്തിലെ കെഎസ്ഇബി ടവര്‍ നിര്‍മാണം പുനപരിശോധിക്കില്ലെന്ന് എം.എം മണി

ശാന്തിവനത്തിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിന്ന് കെഎസ്ഇബി പിന്മാറില്ലെന്നാവര്‍ത്തിച്ച് വൈദ്യുത മന്ത്രി എം.എം മണി. ടവര്‍ നിര്‍മാണം പുനപരിശോധിക്കില്ലെന്നും പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ പദ്ധതിക്കെതിരെ അക്കാലത്തൊന്നും ഇല്ലാത്ത പ്രതിഷേധം ഇപ്പോഴെങ്ങനെ ഉണ്ടായിയെന്ന് മന്ത്രി ചോദിച്ചു. ഹൈക്കോടതി പോലും പദ്ധതിക്കനുകൂലമായ നിലപാടാണെടുത്തതെന്നും എം.എം മണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment