പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറ്റി; അതീവ ജാഗ്രത
പാര്‍ലമെന്റ് വളപ്പിലേക്ക് എംപിയുടെ കാര്‍ ഇടിച്ചുകയറ്റി; അതീവ ജാഗ്രത
പാര്‍ലമെന്റ് വളപ്പിലേക്ക് കാര്‍ ഇടിച്ചു കയറി. എംപിയുടെ കാറാണ് പാര്‍ലമെന്റ് വളപ്പില്‍ തടസംവച്ച ബാരിക്കേടിലേക്ക് ഇടിച്ചു കയറിയത്.
മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗമായ തോക്‌ചോം മെയ്‌ന്യയുടെ കാറാണ് ഇടിച്ചത്. എന്നാല്‍ ബാരിക്കേടില്‍ തട്ടി കാര്‍ നിന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. സുരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. എന്നിരുന്നാലും സംഭവത്തോടെ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ഭീകരര്‍ പ്രവേശിച്ചതും ഇതേ ഗേറ്റിലൂടെതന്നെയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Leave a Reply
You must be logged in to post a comment.