മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ആസൂത്രീത നീക്കം; പരാതിയുമായി സഹ നിര്‍മ്മാതാവ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റിലീസിങ്ങിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം എം പദ്കുമാറാണ് സംവിധാനം ചെയ്യുന്നത്. 55 കോടി രൂപ മുതല്‍മുടക്കില്‍ കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിക്കുന്നു.
ആരാധകരും പ്രേക്ഷകരും ഒരപോലെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. ഇതിനിടെ റിലീസിന് കുറച്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ആസുത്രീതമായി ശ്രമിക്കുവെന്ന് സഹനിര്‍മ്മാതാവ് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് നല്‍കിയ പരാതിയിലാണ് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് ഇക്കാര്യങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുന്നുവെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിനിമയെ തകര്‍ക്കാന്‍ മുന്‍സംവിധായകന്‍ സജീവ് പിളളയുടെയും മറ്റും ശ്രമമാണെന്നാണ് സഹനിര്‍മ്മാതാവ് ആരോപിച്ചിരിക്കുന്നത്.
Leave a Reply