നാവ് നഷ്ടപ്പെട്ട മലയാളി – പടിയിറങ്ങി മലയാളം: മധുസൂദനൻ നായർ

നമ്മുടെ വീടുകളിൽ നിന്ന് ഇന്ന്  പൂർണമായും പടിയിറങ്ങിയ മലയാളം പുത്തൻ തലമുറയ്ക്ക് തികച്ചും അന്യമാണ്. അവരുടെ വീട് ഓർമ്മകളിൽ അകത്തളവും അറയും അങ്കണവും അടുക്കളയും തുടങ്ങി വീട്ടുപകരണങ്ങലിലോക്കെ മലയാളം നഷ്ടമായിരിക്കുന്നു.




സ്വന്തം ഭാഷ സംസാരിക്കാൻ ആർജ്ജവം ഇല്ലാത്ത മലയാളി നാവ് നഷ്ടപ്പെട്ട് ഇന്നു മൂകനായി കഴിയുന്നു. ഭാഷ ഒരു വികാരവും സംസ്കാരവുമാണ്. അത് നഷ്ടമായാൽ ഒരു ജനതയുടെ സ്വത്വമാണ് കൈമോശം വരുന്നത്. മലയാളത്തെ സ്നേഹിക്കുക എന്നാൽ ഇതര ഭാഷകളെ എതിർക്കുക എന്ന അർത്ഥം കല്പിക്കരുത്.

കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനും കൊച്ചുവീട് കുടുംബസംഗമവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിൻറെ ഭാഗമായി വിശിഷ്ട അതിഥിയായി പങ്കെടുത്ത കവി മധുസൂദനൻ നായരാണ് ഇപ്രകാരം തന്റെ ആശങ്ക പങ്കുവച്ചത്.

ചടങ്ങിൽ സിനിമ സംവിധായകൻ ബാലു കിരിയത്ത് മുഖ്യ പ്രഭാഷകനായിരുന്നു. കണിയാപുരം രാമചന്ദ്രൻ സ്മരണാർത്ഥം കൊച്ചുവീട് കുടുംബസംഗമം പുറത്തിറക്കിയ കണി എന്ന സുവനീർ കവി മധുസൂദനൻ നായർ ബാലു കിരിയത്തിന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. തദവസരത്തിൽ പ്രൊഫസർ ഇന്ദിരാദേവി ഡോക്ടർ മധുബാല ജയചന്ദ്രൻ, ബൈജു തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*