ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ
ബിജെപി എംഎല്‍എയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ രാം കദമിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുന്‍ മന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനം വിവാദത്തില്‍. പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന വിവാദ പ്രസ്താവന നടത്തിയ രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് സുബോധ് സാവ്ജി പാരിതോഷികം പ്രഖ്യാപിച്ചത്.
ഇദ്ദേഹത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം പേര്‍ രംഗത്തുവന്നു. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ലാതായി എന്നാണ് പാരിതോഷിക പ്രഖ്യാപനത്തെ എതിര്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്.
ഒരു എംഎല്‍എയുടെ പദവിക്ക് നിരക്കാത്തതായിരുന്നു കദമിന്റെ പ്രസ്താവന. അതുകൊണ്ട് അദ്ദേഹത്തിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ എംഎല്‍എയോട് വിശദീകരണം തേടി. ഇതിന് പിന്നാലെ എംഎല്‍എ മാപ്പ് അപേക്ഷിച്ചിരുന്നു.
Leave a Reply