മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബന്ധപ്പെട്ട റിപ്പോര്‍ട്ട് നിതി ആയോഗ് സമര്‍പ്പിച്ചുവെന്ന് അധികൃതരെ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

”ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ” എന്ന പേരിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി കൊണ്ടുള്ള ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നും രാജ്യത്ത് നിലവിലില്ലാത്ത സാഹചര്യത്തിലാണ് രാജ്യത്തെ അമ്പതുശതമാനത്തോളം വരുന്ന ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ അംഗമാകുന്നതിന് പ്രതിവര്‍ഷം 200-300 രൂപവരെയാണ് പ്രീമിയമായി അടയ്‌ക്കേണ്ടി വരിക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*