പീഡനം സഹിക്കവയ്യാതെ മാധ്യമപ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പീഡനം സഹിക്കവയ്യാതെ മാധ്യമപ്രവര്‍ത്തക പത്രാധിപരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്രാധിപരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകയെയും പ്രിന്റിംഗ് ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യാ അണ്‍ബൗണ്ട് മാസിക പത്രാധിപര്‍ നിത്യാനന്ദ് പാണ്ഡേയാണ് കൊല്ലപ്പെട്ടത്. പത്രാധിപരുടെ ലൈംഗികപീഡനം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

മാര്‍ച്ച് 15 മുതല്‍ കാണാതായ 45കാരനായ നിത്യാനന്ദ് പാണ്ഡേയുടെ മൃതദേഹം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭീവാണ്ടിയിലെ പുഴയോരത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.

അന്വേഷണത്തില്‍ പ്രതി അങ്കിത മിശ്ര എന്ന 24 കാരിയാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലൂടെ 34കാരനായ സതീഷ് ഉമാശങ്കര്‍ മിശ്ര എന്ന യുവാവും കൂട്ടുപ്രതിയാണെന്ന് തെളിഞ്ഞു.

മൂന്നു വര്‍ഷമായി ഇന്ത്യാ ബൗണ്ടില്‍ ജോലി ചെയ്യുകയാണ് അങ്കിത. രണ്ട് വര്‍ഷമായി തുടരുന്ന ലൈംഗികപീഡനം സഹിക്കാനാവാതെയാണ് നിത്യാനന്ദ് പാണ്ഡേയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അങ്കിത പോലീസിനോട് പറഞ്ഞു.

പാണ്ഡേയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ശീതളപാനീയത്തില്‍ മയക്ക് മരുന്ന് നല്കി അബോധാവസ്ഥയിലാക്കിയ ശേഷം ഇരുവരും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment