സുരക്ഷാനിർദേശങ്ങൾ അവഗണിച്ച് മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യയുടെ സെൽഫി
Maharashtra CM’s wife Amruta Fadnavis selfie Latest Mumbai maharashtra News
സുരക്ഷാനിർദേശങ്ങൾ അവഗണിച്ച് കപ്പലിന്റെ മുകളറ്റത്തിരുന്ന് സെൽഫി എടുത്ത് മഹാരാഷ്ട്ര മുഖ്യന്റെ ഭാര്യ അമൃത ഫഡ്‌നവിസ്
Maharashtra CM’s wife Amruta Fadnavis selfie Latest Mumbai maharashtra News
മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ആഡംബര വിനോദസഞ്ചാര കപ്പലായ “ആൻഗ്രിയ” മുംബൈ – ഗോവ റൂട്ടില്‍ സര്‍വീസ് തുടങ്ങിയത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. എന്നാൽ കപ്പലല്ല ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിച്ച് കപ്പലിന്റെ ഏറ്റവും മുകളറ്റത്തിരുന്ന് സെൽഫി എടുക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസിന്റെ വീഡിയോ ആണ്.
അപകടകരമാം വിധം കപ്പലിന്റെ മുകളറ്റത്തിരിക്കുന്ന അമൃതയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും സുരക്ഷാമുന്നറിയിപ്പ് നൽകുന്നതായി . എന്നാല്‍ ഇവർ അതൊന്നും കേൾക്കാത്തമട്ടിൽ സെൽഫി എടുത്ത് രസിക്കുന്ന വീഡിയോ ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ആഭ്യന്തര ആഡംബരക്കപ്പലിൽ കയറി യാത്രക്കാർക്ക് 14 മണിക്കൂർ കൊണ്ട് മുംബൈയിൽ നിന്ന് ഗോവയിലേക്കെത്താം. ഭക്ഷണമുൾപ്പെടെ 7000 മുതൽ 12,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.ആറു നിലകളിലായി 104 മുറികളുള്ള കപ്പലില്‍ 400 യാത്രക്കാര്‍ക്കും 70 ജീവനക്കാര്‍ക്കും സഞ്ചരിക്കാം.രണ്ട് ഭക്ഷണശാലകൾ, ബാറുകൾ, സ്വിമ്മിംഗ് പൂൾ, സ്പാ എന്നിങ്ങനെ എല്ലാ സജ്ജീകരങ്ങളും കപ്പലിലുണ്ട്.
Leave a Reply