എനിക്ക് ഒരു പ്രണയമുണ്ട്..അതില്‍ മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്, മറ്റുള്ളവര്‍ ഇടപ്പെടേണ്ടതില്ല; തുറന്നടിച്ച് ബോളിവുഡ് നടി

എനിക്ക് ഒരു പ്രണയമുണ്ട്..അതില്‍ മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്, മറ്റുള്ളവര്‍ ഇടപ്പെടേണ്ടതില്ല; തുറന്നടിച്ച് ബോളിവുഡ് നടി

ദബാഗ്, ദേവ് ഡി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍. താരം കഴിഞ്ഞ ദിവസം നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അവിവാഹിതയായ താന്‍ മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്ന് മാഹി പറഞ്ഞു.

മുന്‍പ് പലതവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഈ വെളിപ്പെടുത്തല്‍ ആദ്യമായിരുന്നു.’എനിക്ക് ഒരു പ്രണയമുണ്ട്. അതില്‍ എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതില്‍ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

ഭാവിയില്‍ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാല്‍ മാത്രം. കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മറ്റുള്ളവരുടെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശകരോട് എനിക്കൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്.

പക്ഷേ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല.’ തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചതെന്ന് മാഹി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ അവളുടെ ചിത്രങ്ങള്‍ ഞാന്‍ പങ്കുവയ്ക്കാറില്ല. അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. മാഹി ഗില്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply