ഇലക്ട്രിക് കാറായ ബാറ്റിസ്റ്റയുമായെത്തുന്നു മഹീന്ദ്ര

ഇലക്ട്രിക് കാറായ ബാറ്റിസ്റ്റയുമായെത്തുന്നു മഹീന്ദ്ര

ഇലക്ട്രിക് കാറുകളുമായി മൂന്ന് വര്‍ഷം മുമ്പ് മഹീന്ദ്ര സ്വന്തമാക്കിയ ഇറ്റാലിയന്‍ കമ്പനി പിനിന്‍ഫറീന പുതിയ ം വരുന്നു. കൂടാതെ ബാറ്റിസ്റ്റ എന്ന പേരുള്ള പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ പൂര്‍ണ്ണമായും വൈദ്യുതി കരുത്തില്‍ പുറത്തിറങ്ങുന്ന കാറിന്റെ ആദ്യ പ്രദര്‍ശനം ജെനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറിയിരുന്നു. നിലവിലുള്ള ഫോര്‍മുല വണ്‍ കാറുകളേക്കാള്‍ വേഗത നല്‍കുന്ന ബാറ്റിസ്റ്റ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കടക്കാന്‍ രണ്ടു സെക്കന്‍ഡുകള്‍ പൂര്‍ണ്ണമായും വേണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 1900 ബി.എച്ച്.പി കരുത്തും 2300 എന്‍.എം ടോര്‍ക്കും ഞൊടിയിടയില്‍ ബാറ്റിസ്റ്റയുടെ മോട്ടോര്‍ സൃഷ്ടിക്കും.

കൂടാതെ ഒറ്റ ചാര്‍ജില്‍ 482 കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന ബാറ്റിസ്റ്റക്ക് മണിക്കൂറില്‍ 402 കിലോ മീറ്ററിന് മുകളില്‍ കുതിക്കാന്‍ നിമിഷങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് കമ്പനി പറയുന്നു. പ്രകടനക്ഷമതയിലെ മികവ് കൊണ്ട് തന്നെ കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് പുറംമോടി നിര്‍മ്മിച്ചിരിക്കുന്നത്. 2020ാടെ വിപണിയില്‍ പുറത്തിറക്കുന്ന ബാറ്റിസ്റ്റയുടെ നിര്‍മ്മാണവും ഡിസൈനിങ്ങും ഇറ്റലിയില്‍ നിന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*