പ്രളയക്കെടുതിയില്‍ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഏറ്റവും പുതിയ കാര്‍ സമ്മാനിച്ച് മഹീന്ദ്ര
പ്രളയക്കെടുതിയില്‍ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഏറ്റവും പുതിയ കാര്‍ സമ്മാനിച്ച് മഹീന്ദ്ര
കോഴിക്കോട്: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് ഇനി മഹീന്ദ്രയുടെ സമ്മാനം. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ ഇറാം മോട്ടോഴ്‌സാണ് ജൈസലിന് സമ്മാനിച്ചത്. കോഴിക്കോട് പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് പുതിയ കാറിന്റെ താക്കോല്‍ ജൈസലിന് കൈമാറിയത്.
പ്രതീക്ഷിക്കാതെ തേടി വന്ന സൗഭാഗ്യത്തിന്റെ അമ്ബരപ്പിലാണ് ജൈസല്‍.കാര്‍ ലോഞ്ചിങ് ദിവസം തന്നെയാണ് ജൈസലിന് സമ്മാനിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം ആവണം എന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ് പറഞ്ഞു.
രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായ മലപ്പുറം ട്രോമകെയര്‍ അംഗങ്ങളെ ചടങ്ങില്‍ മെഡലുകള്‍ നല്‍കി ആദരിച്ചു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ യു.വി.ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply
You must be logged in to post a comment.