ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റ് ആയി മഹീന്ദ്ര XUV300

ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റായി പുത്തന്‍ മഹീന്ദ്ര XUV300 ഇന്ത്യയില്‍ ബമ്പര്‍ ഹിറ്റ് ആയി മുന്നോട്ട് കുതിക്കുന്നു. വില്‍പ്പനയ്‌ക്കെത്തി കൃത്യം ഒരുമാസം പിന്നിടുമ്പോള്‍ 13,000 യൂണിറ്റിലേറെ ബുക്കിംഗ് നേടിയിരിക്കുകയാണ് പുതിയ മഹീന്ദ്ര എസ്‌യുവിയെന്ന് അധികൃതർ.

കൂടാതെ രണ്ടരലക്ഷം അന്വേഷണങ്ങളും XUV300 -യെ തേടി ഇതിനോടകം എത്തി. ഫെബ്രുവരി 14 -ന് വില്‍പ്പനയ്ക്ക് അണിനിരന്ന മഹീന്ദ്ര XUV300, കേവലം 15 ദിവസങ്ങള്‍ കൊണ്ടുതന്നെ 4,484 യൂണിറ്റുകളുടെ വില്‍പ്പന കുറിച്ചിരുന്നു. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ 15 മുതല്‍ 20 ശതമാനം വിഹിതമാണ് പുതിയ XUV300 മുഖേന മഹീന്ദ്ര ലക്ഷ്യമിടുന്നത്.

ഇതുവരെ ലഭിച്ച ബുക്കിംഗുകളില്‍ 75 ശതമാനത്തിലേറെയും ഉയര്‍ന്ന XUV300 വകഭേദങ്ങള്‍ക്ക് വേണ്ടിയാണെന്നു കമ്പനി പറയുന്നു. 7.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് XUV300 വിപണിയില്‍ അണിനിരക്കുന്നത്. W4, W6, W8, W8 OPT എന്നിങ്ങനെ നാലു വകഭേദങ്ങള്‍ മോഡലിലുണ്ട്. XUV300 -യിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*