മാറ്റങ്ങളുമായി മഹീന്ദ്ര

ഭാരത് സ്റ്റേജ് VI എഞ്ചിനുകളിലേക്ക് ചുവടു മാറാന്‍ ഒരുങ്ങി മഹീന്ദ്ര. 2020ത് ഏപ്രിലോട് കൂടി വാഹനങ്ങളില്‍ ഭാരത് സ്റ്റേജ് VI എഞ്ചിനുകള്‍ ഉള്‍പ്പെടുത്തണെമെന്ന നിയമം പ്രാബല്ല്യത്തില്‍ വരുന്നതിന് മുന്നോടിയായാണിത്.

കൂടാതെ നിലവില്‍ ഉപയോഗിക്കുന്ന ഭാരത് സ്റ്റേജ് IV 2.2 ലിറ്റര്‍ എംഹ്വാക്ക് ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായും ഒഴിവാക്കിപരിഷ്‌കരിച്ച 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാകും ഇനി ഉള്‍പ്പെടുത്തുക.

എഞ്ചിന് 80 കിലോ ഭാരം കുറയുന്നതോടൊപ്പം ഭാരം കുറഞ്ഞ അലൂമിനിയം നിര്‍മ്മിത തന്നെ മികച്ച കരുത്ത് പ്രതീക്ഷിക്കാം. 140 bhp കരുത്തും 300 Nm torqueഉം സൃഷ്ടിക്കുമെന്നാണ് വിവരം. മൂന്ന് വ്യത്യസ്ത ട്യൂണിംഗുകളായി എത്തുന്ന എന്‍ജിന്‍ ഥാറിലാവും ആദ്യം ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment