പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നു: പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നു: പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മഹാലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പൊതുമേഖലയില്‍ പത്തോളം ബാങ്കുള്‍ ലയിച്ച് നാലായി മാറും.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും. കനാറാ, സിന്‍ഡിക്കേറ്റ് എന്നീ ബാങ്കുകള്‍ ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക് എന്നിവയും ഇന്ത്യാ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയും പരസ്പരം ലയിക്കും.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

പഞ്ചാബ്, ഓറിയന്റല്‍, യുണൈറ്റഡ് ബാങ്കുകള്‍ ലയിക്കുന്നതോടു കൂടി 17.95 ലക്ഷം കോടിയുടെ വ്യാപാരലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വ്യവഹാരത്തിന്റെ 1.5 ഇരട്ടിയാണിത്.

ഈ മഹാലയനത്തിലൂടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 ആയി മാറും. പൊതുമേഖലാ ബാങ്കുകളുടെ ശാക്തീകരണാര്‍ത്ഥം, ഓരോ ബാങ്കിലെയും ജനറല്‍ മാനേജര്‍ അല്ലെങ്കില്‍ തത്തുല്യമോ ആയ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താന്‍ ദേശീയതലത്തില്‍ ഒരു കമ്മിറ്റി ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment