സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; സി.ഐ നവാസിനെ മാനസികമായി പീഡിപ്പിച്ച എ.സി.പിക്കെതിരെ മേജര്‍ രവി

സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി; സി.ഐ നവാസിനെ മാനസികമായി പീഡിപ്പിച്ച എ.സി.പിക്കെതിരെ മേജര്‍ രവി

സി.ഐ നവാസ് നാടുവിട്ട് പോകാന്‍ കാരണമായ എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി സംവിധായകനും നടനുമായ മേജര്‍ രവി. സുരേഷ് തന്റെ സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നാണ് മേജര്‍ രവി ആരോപിക്കുന്നത്.

പി.എസ് സുരേഷ്‌കുമാര്‍ പട്ടാമ്പിയില്‍ സി.ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും എ.സി.പിക്ക് സഹോദരന്റെ കുടുംബവുമായുള്ള ബന്ധമാണ് അയാള്‍ ദുരുപയോഗം ചെയ്തതെന്നും മേജര്‍ രവി പറഞ്ഞു. ഇതിനെ തുടര്‍ന്ന് എ.സി.പി സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുമൂലം സഹോദരന്‍ ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും മേജര്‍ രവി വെളിപ്പെടുത്തി.

സംഭവത്തില്‍ സുരേഷ് കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയാറായില്ല. ഇനിയും ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേജര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment