മകളെ യാചകർക്കും കാഴ്ച വെച്ച മാതാവ് അറസ്റ്റിൽ
തിരുവനന്തപുരം : സ്വന്തം മകളെ യാചകരടക്കമുള്ള അന്യപുരുഷന്മാര്ക്ക് കാഴ്ച വച്ച മാതാവ് അറസ്റ്റിൽ. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഭര്‍ത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധി പുരുഷന്മാര്ക്കൊപ്പം കഴിഞ്ഞുവന്ന 39 കാരിയായ മാതാവ് ഇവരുടെ 14 കാരിയായ മകളെ ഭര്‍ത്താവായി തനിക്കൊപ്പം കൂടുന്നവര്‍ക്കെല്ലാം പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയിരുന്നു.
എന്നാല്‍ കുട്ടിയുടെ ശക്തമായ ചെറുത്ത് നില്‍പ്പ് കാരണം പീഡനം നടന്നില്ല. പക്ഷേ, ഇവര്‍ പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും മറ്റും വിധേയമാക്കിയിരുന്നു.
2015 മുതല്‍ നിരന്തരം പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന കുട്ടിയുടെ മനോനില തെറ്റിയതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുന്നത്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനപര്‍വ്വം തുറന്നുപറയുന്നത്.
പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അയല്‍വാസികളോടും മറ്റും അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഇവരുടെ വീട്ടില്‍ രാത്രിയും പകലും നിരന്തരം ആളുകള്‍ വന്നുപോകാറുള്ളതായും പലപ്പോഴും കുട്ടിയുടെ കരച്ചിലും നിലവിളിയും വഴക്കും കേട്ടിട്ടുള്ളതായും അയല്‍വാസികള്‍ പറഞ്ഞു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് വലിയമല പൊലീസെത്തി അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിന്റെ മരണശേഷം നിരവധി പരപുരുഷന്മാരുമായി താന്‍ ബന്ധപ്പെട്ടിട്ടുള്ളതായും അവരുടെ പ്രേരണയില്‍ മകളെയും പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയതായും സമ്മതിച്ചത്. കുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
- സ്കൂൾ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
- കഞ്ചാവുമായി യുവാക്കൾ പിടിയിൽ
- അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
- നാഷണൽ സർവ്വീസ് സ്കീം ദിനം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Leave a Reply