മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ
മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കുന്നത് ദിനചര്യയാക്കിയ ഒരു അച്ഛൻ
മുംബൈ: മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി റോഡിലെ കുഴികളടക്കുന്നത് ദിനചര്യയാക്കിയിരിക്കുകയാണ് ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരൻ. 2015 ജൂലൈയിലാണ് മകനായ 16 വയസ്സുള്ള പ്രകാശ് അപകടത്തില്‍ മരണപ്പെടുന്നത്.
അദ്ദേഹത്തിന്റെ റോഡിലെ കുഴിയായിരുന്നു അപകടത്തിന് കാരണമായിരുന്നത്. അന്നുമുതലാണ് റോഡിലെ കുഴികള്‍ ഇല്ലാതാക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്ന് ദദറാവോ തീരുമാനിച്ചത്. 600 കുഴികളാണ് മുന്ന് വര്‍ഷം കൊണ്ട് മുംബൈ നഗരത്തില്‍ അദ്ദേഹം അടച്ചത്.
മണലും കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശിഷ്ടങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തന്റെ മകനെപ്പോലെ ഇനി ആരും മരിക്കാനിടയാകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ഈ പ്രവൃത്തി ചെയ്യുന്നതെന്ന് നാല്‍പത്തി രണ്ടുകാരനായ ബില്‍ഹോര വ്യക്തമാക്കി.
മഴക്കാലത്ത് മുംബൈയിലെ റോഡുകളില്‍ അപകടം സര്‍വ്വ സാധാരണമാണ്. കുഴികളില്‍ വെള്ളം കയറുന്നതോടെ അവ തിരിച്ചറിയുക അസാധ്യമാകും. 27,000 ത്തിലധികം വലിയ കുഴികള്‍ മുംബൈ നഗരത്തിലുണ്ടെന്നാണ് ഒരു വെബ്‌സൈറ്റിന്റെ സര്‍വ്വേയില്‍ പറയുന്നത്. 10 ദിവസത്തിനിടെ ശരാശരി 3,597 ആളുകള്‍ റോഡിലെ കുഴികളില്‍ വീണ് ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
Leave a Reply