മഖ്ദൂം ഉറങ്ങുന്ന നാട്
മഖ്ദൂം ഉറങ്ങുന്ന നാട്
വിവിധ മേഖലകളിൽ സമൂഹത്തിന് നിസ്തുല സംഭാവനകൾ അർപ്പിച്ചവരെ കൃതജ്ഞതാപൂർവം സ്മരിക്കാനും ആദരിക്കാനും അവരുടെ ഓർമ്മയ്ക്കായി പുരസ്കാരങ്ങൾ ഏർപ്പെടുത്താനും സ്മാരക മന്ദിരങ്ങൾ നിർമ്മിക്കാ നുമെല്ലാം തൽപരരാണ് മലയാളികൾ.
എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, പൗരാണിക കേരളത്തെ കുറിച്ച് ആദ്യ ചരിത്ര ഗ്രന്ഥം രചിച്ച പണ്ഡിതനും സാമൂഹികപരിഷ്കർത്താവും സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമാ യിരുന്ന മലയാളിയായ ശെയ്ഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് പക്ഷേ സാംസ്കാരിക കേരളം അർഹിക്കുന്ന ആദരവും പരിഗണനയും ഇന്നുവരെ നൽകിയിട്ടില്ല.
കേരളത്തിന്റെ മത സാമൂഹിക രാഷ്ട്രീയ വൈജ്ഞാനിക ചരിത്ര ത്തിലെ പകരക്കാരനില്ലാത്ത യുഗപ്രഭാവൻ, സാമൂഹിക പരിഷ്കർത്താവ്, തത്വചിന്തകൻ, ഗ്രന്ഥകൻ, സർവോപരി മതസൗഹാ ർദത്തിന്റെ പ്രതീകമായി ലോകമറി യുന്ന മഹത് വ്യക്തിത്വം. ഇതെല്ലാമായി രുന്നു ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ അന്ത്യവിശ്രമം കൊള്ളുന്നത് മാഹിക്ക് അടുത്തുള്ള ചോമ്പാലയുടെ മണ്ണിലാണെന്ന് അറിയുന്നവർ തന്നെ ചുരുക്കം.
ചരിത്രസ്മൃതികൾ ഉറങ്ങുന്ന കുഞ്ഞി പ്പള്ളി മുസ്ലിം ആരാധനാലയത്തോട് ചേർന്ന ഖബറിടത്തിൽ ആണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. കുഞ്ഞിപ്പള്ളിയുടെ പ്രവേശന കവാട ത്തിനരികെ കിഴക്കേ മുറ്റത്തരികിൽ ഇടതുവശത്തായി സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ കബറിടത്തിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നെഴുതിയ ഫലകം കാണാം. ചോമ്പാലയുടെ പുരാതന ചരിത്രത്തി ന്റെ ദിശാഫലകം കൂടിയാണിത്.
സി ഇ 1532 ൽ വടക്കേ മലബാറിൽ കോഴിക്കോട് ജില്ലയിലെ വടകരക്കും മഹിക്കുമിടയിൽ ചോമ്പലയിലെ പുരാതന മുസ്ലിം കുടുംബമായ വലിയകത്തു കരാകെട്ടി തറവാട്ടിലാണ് ഷെയ്ഖ് സൈനുദ്ധീൻ രണ്ടാമൻ ജനിക്കുന്നത്. നന്നേ ചെറുപ്പത്തിലെ പിതാവിന്റെ ദേഹവിയോഗം ഇദ്ദേഹത്തെ മാനസികമായി തളർത്തി യെങ്കിലും സ്വന്തം പിതൃസഹോദരന്റെ സംരക്ഷണത്തിലാണ് മഖ്ദൂം രണ്ടാമൻ വളർന്നതും പഠിച്ചതും.
പൊന്നാനിയിലെ പഠനശേഷം ഉന്നത വിദ്യാഭ്യാസത്തിനായി ചരക്കു കപ്പലിൽ മക്കയിലേക്ക് അദ്ദേഹം യാത്ര പുറപ്പെട്ടു. പത്തു വർഷക്കാലത്തെ മക്ക കാലയളവിൽ ലോകപ്രശസ്ത രായ നിരവധി പണ്ഡിതരിൽ നിന്നും വിജ്ഞാനം നുകർന്നു. ആത്മീയമായ അറിവ് സാഗരം പോലെ പരന്നൊഴുകി. വീണ്ടും കേരളത്തിലേക്ക് തിരിച്ചു.
1498 ൽ വാസ്കോഡഗാമ എന്ന കടൽ കൊള്ളക്കാരൻ മലബാറിൽ കപ്പലിറ ങ്ങിയത് മുതൽ മലബാറിലെ മുസ്ലികൾ ദുരിത കയത്തിൽ മുങ്ങി താഴുകയായിരുന്നു. മാതൃ രാജ്യ ത്തിന്റെ സ്വാതന്ത്ര്യത്തിനും സുസ്ഥിര ക്കുമായി ഇന്ത്യൻ തീരങ്ങളിൽ നിന്ന് ഇവരെ തുരുത്തിയോടിക്കുക എന്ന ലക്ഷ്യവുമായി കോഴിക്കോട് സാമൂതിരിയുടെ 16 ആം നൂറ്റാണ്ടിൽ പോർച്ചുഗീസ് അധിനിവേശത്തിനെ തിരെ പട നയിച്ചിരുന്നത് കുഞ്ഞാലി മാരായിരുന്നു.
അവർക്ക് ധാർമിക പിന്തുണ നൽകിയിരുന്നത് മഖ്ദൂമുമാർ ആയിരുന്നു. പോർച്ചുഗീസുകാർ ക്കെതിരെ പടയൊരുക്കത്തിനായി സൈനിക സഹായം തേടി ഈജിപ്ത്, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളിൽ സാമൂതിരിയുടെ വിശ്വസ്ത പ്രതിനിധി യായി മഖ്ദൂം രണ്ടാമൻ സന്ദർശനം നടത്തിയിരുന്നു. പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം വിവരിച്ചു ഷെയ്ഖ് മഖ്ദൂം രണ്ടാമൻ എഴുതിയ കൃതിയാണ് തുഹ്ഫത്തുൽ മുജാ ഹിദീൻ അഥവാ പോരാളികൾക്കുള്ള സമ്മാനം.
ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിൻ, സ്പാനിഷ്, ഉർദു, കന്നട, തമിഴ്,മലയാളം തുടങ്ങിയ 36 ലോകഭാഷകളിൽ ഇതിനകം വിവർത്തനം ചെയ്യപ്പെട്ടി ട്ടുള്ള തുഹ്ഫത്തുൽ മുജാഹിദീൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് എം ജെ റോളണ്ട് സൺ ആണ്. ഖുർആൻ, ഹദീസ്, തുടങ്ങിയ ഇസ്ലാ മിക പ്രമാണങ്ങളുടെ പിൻബലത്തിൽ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഊർജ്ജം പകരാനുള്ള ലക്ഷ്യമിട്ടാണ് മഖ്ദൂം രണ്ടാമൻ തുഹ്ഫത്തുൽ മുജാഹിദീനിന്റെ രചന നിർവഹിച്ചി രുന്നത്.
നാലു ഭാഗങ്ങളായി ഇതൾവിരിയുന്ന താണ് ഈ കൃതി. തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിലൂടെ വിശ്വപ്രസിദ്ധനായ മഖ്ദൂം രണ്ടാമന്റെ പേരിൽ ചരിത്രമുറങ്ങുന്ന ചോമ്പാ ലയിൽ ഉചിതമായ രീതിയിൽ സ്മാരകം ഉയരേണ്ടതുണ്ട്. ഗവേഷണ തൽപരരായ വിദ്യാർഥികൾക്കും പൊതു സമൂഹങ്ങൾക്കും ഉപകാര പ്പെടുന്ന വിധം ദേശീയ നിലവാരത്തി ലുള്ള ലൈബ്രറിയും അനുബന്ധ സൗകര്യങ്ങളും കുഞ്ഞിപ്പള്ളി പ്രദേശത്ത് സ്ഥാപിക്കുകയാണ് വേണ്ടത്.
- സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
- വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്; മാസ്ക് ധരിക്കാത്തത് 18249 പേര്
- ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
- ലൈൻമാൻ ഷോക്കേറ്റു മരിച്ചു
- ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ
- സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ
- യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്
- ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
- സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ
- പ്രശസ്ത സിനിമാതാരം വിവേക് അന്തരിച്ചു
- യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 10,031 പേര്ക്ക് കോവിഡ്
- പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Leave a Reply