മലപ്പുറത്ത് ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിയാള്‍ ഇപ്പോള്‍ ഉള്ളത്. സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നുവരുന്ന സാഹചര്യത്തിലാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതേ തുടര്‍ന്ന് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. മലപ്പുറത്ത് നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ളത്. ഇവര്‍ താമസിക്കുന്ന ക്യാമ്പുകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment