ചെങ്കല്ല് കയറ്റി വന്ന മിനിലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
ചെങ്കല്ല് കയറ്റി വന്ന മിനിലോറി ബൈക്കിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
പടപ്പറമ്പ് : പാങ്ങ് ചേണ്ടിയില്‍ ചെങ്കല്ല് കയറ്റിയ മിനിലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബൈക്ക് യാത്രക്കാരനായ പാങ്ങ് സ്വദേശി മുജീബ് റഹ് മാനുമാണ് പരിക്കേറ്റത്. മുജീബ് റഹ്മാന്‍റെ പരിക്ക് ഗുരുതരമാണ്, നട്ടെല്ലിന് പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട മിനി ലോറി ബൈക്കിന്‍റെ മുകളിലേക്കാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മുജീബ് തെറിച്ച് പോയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്, കല്ല് കയറ്റി താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിക്ക് പാങ്ങ് ചേണ്ടി പുറക്കാട് റോഡിലെ ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്, ബൈക്കിലിടിച്ച ശേഷം സമീപത്തെ മതിലും തകര്‍ത്ത് തലക്കിഴായി മറിയുകയായിരുന്നു
Leave a Reply